tt

ആലപ്പുഴ: ഇടിമിന്നലോടെ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശവുമായി ദുരന്ത നിവരണ അതോറിട്ടിയും രംഗത്തെത്തി.

# ജാഗ്രത വേണം

 ഇടിമിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിത സ്ഥലത്തേക്ക് മാറുക

 തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്

 ഇടിമിന്നൽ സമയത്ത് ജനലും വാതിലും അടച്ചിടുക

 വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്

 കെട്ടിടത്തിനകത്ത് ഇരിക്കുക

 ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക

 ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം

 കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക

 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌

 വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്

 സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക

 മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്

 കാറ്റിൽ വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടിവയ്ക്കുക

 ഇടിമിന്നൽ സമയം ജലാശയങ്ങളിൽ കുളിക്കുന്നത്‌ ഒഴിവാക്കുക.

 ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌

 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്