archana

ആലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. ഗർഭസ്ഥ ശിശുവിനെയെങ്കിലും രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമവും വിജയിച്ചില്ല.

തിരുവമ്പാടി സായികൃഷ്ണയിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജർ സുഭാഷിന്റെ മകൾ അഡ്വ.അർച്ചന എസ്.കുമാർ (32) ആണ് എട്ടുമാസം ഗർഭിണിയായിരിക്കെ മരിച്ചത്. സൗദിയിലെ ജേക്കബ് എൻജിനിയറിംഗ് കമ്പനി ജീവനക്കാരനായ ഭർത്താവ് സനൽ കുമാറിനോടൊപ്പമായിരുന്ന അർച്ചന പ്രസവത്തിനായിട്ടാണ് നാട്ടിലെത്തിയത്. സനൽകുമാറും ഒപ്പമുണ്ടായിരുന്നു. നാട്ടിലെത്തിയ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പത്ത് ദിവസം മുമ്പ് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. മാതാവ്: ലളിത എസ്.പിള്ള (റിട്ട. പ്രൊഫസർ, എസ്.ഡി കോളേജ്, ആലപ്പുഴ). സഹോദരൻ: അരുൺ എസ്.കുമാർ. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് 2 ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തി.