അരൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എഴുപുന്ന പഞ്ചായത്തിലെ എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ഡോമിസിലറി കെയർ സെന്റർ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രഡിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷനായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ബ്ലോക്ക് അംഗം എൻ.സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശ്രീലേഖ അശോക്,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ, ടോമി ആതാളി, ദീപ ലാലൻ,പി.കെ.സാബു, എൻ.പി.ഷിബു, സി.ടി.വാസു വി.ജി.മനോജ്, വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.