ആലപ്പുഴ: കൊവിഡ് പ്രതിരോധം ഊർജിതമാക്കി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. 50 ലക്ഷത്തോളം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൾസ് ഓക്‌സിമീറ്റർ വാങ്ങിനൽകിയിട്ടുണ്ട്.
ആന്റിജൻ കിറ്റ്, സാനിട്ടൈസർ, മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വാങ്ങി നൽകി. കൊവിഡ് സംശയ നിവാരണത്തിനും സഹായത്തിനുമായി ഹെൽപ്പ് ഡെസ്‌ക് സേവനവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും ആശുപത്രി സന്ദർശനം ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനായി ടെലിമെഡിസിൻ ഏർപ്പെടുത്തി. കൊവിഡ് രോഗികൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഉൾപ്പെടെ മൂന്ന് ആംബുലൻസുകൾ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ സജ്ജമാണ്. 150 കിടക്കകളോട് കൂടിയ സി.എഫ്.എൽ.ടി.സി മണപ്പുറം രാജഗിരി സ്‌കൂളിൽ സജ്ജമായി വരികയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ : 9495244044, ടെലി മെഡിസിൻ: 8592867083.