tt
തെക്കേക്കര പള്ളിക്കൽ ശ്രീനാരായണ ചാരിറ്റബിൾ സംഘത്തിൻറ്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയനിലെ 1895-ാം നമ്പർ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിതരായ മറ്റ് കുടുംബങ്ങൾക്കുമുള്ള കിറ്റ് വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ശ്രീനാരായണ ചാരിറ്റബിൾ സംഘത്തിൻറ്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയനിലെ 1895-ാം നമ്പർ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിതരായ മറ്റ് കുടുംബങ്ങൾക്കുമുള്ള പച്ചക്കറികിറ്റുകളുടെയും ഹൃദ്രോഗികൾക്കും കിഡ്നി രോഗികൾക്കും മാസംതോറും നൽകുന്ന മരുന്നുകളുടെയും വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ചാരിറ്റി അംഗങ്ങളായ ശ്യംലാൽ, പ്രസാദ്, സുനിൽ, ഷിബു, സുരാജ്, അപ്പു, ലതാ സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിൽ 150 ൽ പരം കുടുംബങ്ങളിലാണ് ഇവ വിതരണം ചെയ്തത്.