മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് പ്രദേശത്ത് കാലവർഷക്കെടുതികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വീടുകൾ, മറ്റ് കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇലക്ട്രിക് ലൈനുകൾ എന്നിവയുടെ മുകളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും അടിയന്തരമായി ഉടമകൾ തന്നെ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.