മാവേലിക്കര: തഴക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് രോഗികൾക്കും ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും പ്രഭാത ഭക്ഷണവും മരുന്നും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് തഴക്കര ഖണ്ഡ് സമിതി മാതൃകയായി. കൊവിഡ് നെഗറ്റീവ് ആയവരുടെ വീടുകളിൽ അണുനശീകരണവും നടത്തി.
കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ മുതൽ വിശ്വഹിന്ദു പരിഷത്ത് തഴക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഭാത ഭഷണ വിതരണം 500ൽ അധികം പേർക്ക് തുടരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, തെരുവോരവാസികൾ, ക്വാറൻറ്റൈനിൽ കഴിയുന്നവർ, രോഗബാധിതർ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പ്രതിരോധ മരുന്ന് വിതരണം, പച്ചക്കറി, പലചരക്ക് വിതരണം, ഉച്ചഭഷണ വിതരണം എന്നിവയും നടത്തുന്നുണ്ട്.
വിശ്വഹിന്ദു പരിഷത് തഴക്കര ഖണ്ഡ് സെക്രട്ടറി അനു കൊച്ചാലുംമൂട്, പ്രസിഡന്റ് ബിജു, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മലമുറ്റം, ജോ.സെക്രട്ടറി ഷിജു അമ്മൻചേരി, ബെജറംഗ് ദൾ സംയോജകൻ ഗിരിഷ് ഇവൻകര, സഹസംയോജകരായ ജിഷ്ണു തടത്തിൽ, ശ്രീനാഥ് ഇറവൻകര, ഗിരിഷ് അമ്മൻചേരി, അജി, സൂരജ്, സുനിൽ രാമനല്ലൂർ, സുജിത്ത് വെട്ടിയാർ എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുുന്നത്.