മാവേലിക്കര: വോയ്സ് ഒഫ് അറന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറന്നൂറ്റിമംഗലം 16, 19 വാർഡിലെ ജാഗ്രത സമിതികൾക്ക് 5000 രൂപ വീതം ആദ്യഘട്ട ധനസഹായം നൽകി. 16-ാം വാർഡ് ജനപ്രതിനിധി ബീന വിശ്വകുമാർ, 19-ാം വാർഡ് ജനപ്രതിനിധി ടി. സുമേഷ് എന്നിവർക്ക് തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് തുക കൈമാറി. ചടങ്ങിൽ വോയ്സ് ഒഫ് അറന്നൂറ്റിമംഗലം പ്രവർത്തകരായ മഹി അറന്നൂറ്റിമംഗലം, സജു സോമൻ, ബിനു ഓമനക്കുട്ടൻ, രാജേഷ് രവീന്ദ്രൻ, ജാഗ്രത സമിതി അംഗങ്ങളായ ജിഷ എസ്.നായർ, ജമീല, ഷേർളി, മോഹൻകുമാർ, സോമ എന്നിവർ പങ്കെടുത്തു. കൂടുതൽ തുക ആവശ്യമായി വന്നാൽ അടിയന്തരമായി അനുവദിക്കുമെന്ന് വോയ്സ്ഒഫ് അറന്നൂറ്റിമംഗലം ഭാരവാഹികൾ അറിയിച്ചു.