photo
പൊലീസിന്റെയും സ്​റ്റുഡന്റ്സ് പൊലീസ് കേഡ​റ്റിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരു വയറൂട്ടും പദ്ധതി ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു


ചേർത്തല: ചേർത്തലയിൽ പൊലീസിന്റെയും സ്​റ്റുഡന്റ്സ് പൊലീസ് കേഡ​റ്റിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരു വയറൂട്ടും പദ്ധതിക്ക് തുടക്കമായി. ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ, കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരുമായ നിർദ്ധനർ എന്നിവർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ച് നൽകുന്ന പദ്ധതി അരൂരിലെ പാറയിൽ സീ ഫുഡുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. ചേർത്തല ഡിവൈ.എസ്.പി വിനോദ് പിള്ള, സ്​റ്റുഡന്റ്സ് പൊലീസ് അസി. നോഡൽ ഓഫീസർ ജയചന്ദ്രൻ, സബ് ഡിവിഷൻ നോഡൽ ഓഫീസർ ഷാജിമോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, കമ്മ്യൂണി​റ്റി പൊലീസ് ഓഫീസർ ഔസേഫ്, കെ.ജെ മജീദ് എന്നിവർ പങ്കെടുത്തു.