ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും സ്വകാര്യ ആയുർവേദ മേഖലയുടെ സജീവ പങ്കാളിത്തം സാദ്ധ്യമാകും വിധം ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല കൊവിഡ് ജാഗ്രത സമിതി രൂപീകരിച്ചു. രൂപീകരണ യോഗം നിയുക്ത കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എച്ച്.എം.എ ജില്ല പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷിനോയ് ആയുർക്ഷേത്ര പദ്ധതി വിശദീകരണം നടത്തി.
കൊവിഡിന്റെ രണ്ടാം തരംഗവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സ ശാസ്ത്ര ശാഖകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ മുൻകൈ എടുക്കുമെന്ന് എ.എച്ച്.എം.എ ജില്ല ഭാരവാഹികൾ പറഞ്ഞു. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി,ജില്ല പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വി.ബാബു,എൻ.ജി.നായർ,ചേർത്തല റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് കുമാർ,കെ. അബ്ധുൾ ബഷീർ,ഡോ.രാഖി രവി,ഡോ.മീര മേനോൻ പ്രവീൺ തേജസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.രവികുമാർ കല്യാണിശേരിൽ (ചെയർമാൻ), ഡോ.സി.കെ.മോഹൻബാബു,ഡോ.എ.പി.ശ്രീകുമാർ (വൈസ് ചെയർമാൻമാർ), ഡോ.ഷിനോയ് ആയുർക്ഷേത്ര (ജനറൽ കൺവീനർ), ഡോ.ബി.ദിലീപ്-കായംകുളം,ഡോ.പി.പ്രസന്നൻ- ഹരിപ്പാട്,ഡോ.മാത്യു കെ.സാം- മാവേലിക്കര,ഡോ.ശ്രീവേണി- ചെങ്ങന്നൂർ,മായ വിഷ്ണു നമ്പൂതിരി-ആലപ്പുഴ,ഡോ.സി.കെ.ഷൈലജ-ചേർത്തല (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.