photo
കൊവിഡും മഴക്കെടുതിയും മൂലം ദുരിതത്തിലായ കർഷകരെ സഹായിക്കാൻ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മ​റ്റി ആവിഷ്‌കരിച്ച കർഷകർക്കൊരു കൈ താങ്ങ് പദ്ധതി നിയുക്തമന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കൊവിഡും മഴക്കെടുതിയും മൂലം ദുരിതത്തിലായ കർഷകരെ സഹായിക്കാൻ ജോയിന്റ് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മ​റ്റി ആവിഷ്‌കരിച്ച കർഷകർക്കൊരു കൈ ത്താങ്ങ് പദ്ധതി നിയുക്ത മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴിയിലെ ഇരുപതോളം കർഷകർ ഉത്പാദിപ്പിച്ച 3000 കിലോ ജൈവ പച്ചക്കറി ജോയിന്റ് കൗൺസിൽ ഏ​റ്റെടുത്ത് വിപണനം തുടങ്ങി. ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാറിൽ നിന്ന് പി. പ്രസാദ് പച്ചക്കറികൾ ഏ​റ്റുവാങ്ങി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാറിന് കൈമാറി. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്. മഹേഷ്, ട്രഷറർ വി.ഡി. അബു, സംസ്ഥാന കൗൺസിൽ അംഗം സി. സുരേഷ്, എൻ.എസ്.ശിവപ്രസാദ്, എസ്. പ്രകാശൻ , ടി.ടി ജിസ്‌മോൻ, ആർ.രവി പാലൻ തുടങ്ങിയവർ പങ്കെടുത്തു. കർഷകരിൽ നിന്ന് സംഭരിക്കുന്ന വിലയ്ക്ക് തന്നെയാണ് ജോയിന്റ് കൗൺസിൽ ജീവനക്കാർ പച്ചക്കറി നൽകുന്നത്. ചേർത്തല മേഖല സെക്രട്ടറി സി. പ്രസാദ്, മനോജ് ഷേണായി, എസ്. ഷഹീർ, വി.ടി. സുരേഷ്, അനീഷ് കിഴക്കേവെളി എന്നിവർ അടങ്ങുന്ന വോളണ്ടിയർമാരാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ശുഭകേശൻ,സുജിത്ത്‌ സ്വാമി നികർത്തിൽ,മഹിളാമണി,കെ.പി.ഭാസുരൻ,അനിൽ ലാൽ തുടങ്ങിയ കർഷകരെ ആദരിച്ചു. ജൈവ പച്ചക്കറി വിപണന വാഹനത്തിന്റെ ഫ്ളാഗ് ഒഫും പി. പ്രസാദ് നിർവഹിച്ചു.വിപണന പ്രശ്‌നം നേരിടുന്ന എല്ലാ കർഷകരെയും ജോയിന്റ് കൗൺസിൽ സഹായിക്കുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ പറഞ്ഞു.