nasar

മണ്ണഞ്ചേരി:മണ്ണഞ്ചേരി മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി പഞ്ചായത്ത് 18-ാം വാർഡ് സജിന മനസിലിൽ നാസർ (45) കുഴഞ്ഞുവീണു മരിച്ചു. രാവിലെ മാർക്കറ്റിൽ ജോലി ചെയ്യവേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള വീട്ടിലേക്ക് പോയെങ്കിലും കുളിമുറിയിൽ കുഴഞ്ഞ് വീഴുകയുമായിരുന്നു. മണ്ണഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ഹംസ.മാതാവ്: സൽമ ബീവി.ഭാര്യ:സബീന (കേരളബാങ്ക് കുമരകം ശാഖ). മക്കൾ:സജിന,സഫ്ന,നസ്രിൻ.