അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പാലത്തിലെ മുഴുവൻ ഷട്ടറുകളും തുറന്നു. പൊഴിമുഖത്ത് നീരൊഴുക്ക് വർദ്ധിച്ചതിനാൽ കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
ആകെ 40 ഷട്ടറുകളാണ് സ്പിൽവെയിൽ ഉള്ളത്. യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതിനിടെ രണ്ട് ഷട്ടറുകളുടെ വയർ റോപ്പുകൾ പൊട്ടി. കഴിഞ്ഞ ദിവസം ഷട്ടറുകൾ ഉയർത്തുന്നനിടെ 22 എണ്ണത്തിന് കേടുപാട് സംഭവിച്ചു. 40 ഷട്ടറുകളുടെയും കോർണർ ആങ്കിളുകൾ തകരാറിലാണ്. ഷട്ടറുകളുടെ നവീകരണത്തിനായി ക്ഷണിച്ച ടെൻഡർ ഈ മാസം 27 ന് തുറക്കും. കാലവർഷത്തിന് മുൻപ് ജോലികൾ പൂർത്തീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.