അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൊവിഡ് ബാധിതരായി ക്വാറൻറ്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പച്ചക്കറി എത്തിക്കുന്നതിൻറ്റെ വിതരണോദ്ഘാടനം വണ്ടാനം പൊഴിക്കര മസ്ജിദിനു സമീപം കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് നൂറുദ്ദീൻ കോയയ്ക്കു കിറ്റ് നൽകി നിർവഹിച്ചു. ഷാജി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് പുറക്കാട്, വി.എസ്.സാബു, നിസാർ വെള്ളാപ്പള്ളി, ഷിതാ ഗോപിനാഥ്, റിനു ഭൂട്ടോ, സിറാജ്, വേണു, നജീഫ്, റമീസ്, സമീർ ,ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.