ഹരിപ്പാട്: കൊവിഡ് പരിശോധനയ്ക്ക് ഓട്ടോറിക്ഷയിൽ പോയവരെ കണ്ടെയ്ൻമെന്റ്‌ സോണിന്റെ പേരിൽ തിരിച്ചയച്ചതായി പരാതി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ എസ്.ഐയാണ് ചേപ്പാട് പഞ്ചായത്ത്‌ ചൂണ്ടുപലക ജംഗ്ഷനിൽ നിന്നു ഓട്ടോ തിരികെ അയച്ചതെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. വേണുഗോപാൽ പറഞ്ഞു. ഇതേ എസ്.ഐ തന്നെ ഗതാഗത തടസം നീക്കി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള ചരൽ വണ്ടി കടത്തിവിട്ടതായും പരാതിയുണ്ട്. വീടുപണി മുടങ്ങിയതിനാൽ മഴയിൽ ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം അപേക്ഷിച്ചതു കൊണ്ടാണ് ചരൽ വണ്ടി വിട്ടതെന്നും പ്രതിഷേധമുണ്ടായതിനാൽ തുടർന്ന് അനുമതി നൽകിയില്ലെന്നും കരീലക്കുളങ്ങര എസ്.ഐ വിനോദ് പറഞ്ഞു.