tt

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2462 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,271 ആയി. ഇന്നലെ 25.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഒരാൾ അന്യസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 2214 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1,31,378 പേർ രോഗമുക്തരായി.

 കേസ് 31, അറസ്റ്റ് 7

ജില്ലയിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറക്കിയ 178 വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ 31 കേസുകളിൽ 7 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 11 പേർക്കും മാസ്ക് ധരിക്കാത്തതിന് 656 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 458 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 26,014 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.