ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടി ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായിരുന്ന സൗത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സജീഷ് സദാനന്ദന് (32) പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.