മുതുകുളം:കടലാക്രമണം നാശം വിതച്ച ആറാട്ടുപുഴയുടെ തീരപ്രദേശങ്ങൾ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ആണ് പെരുമ്പള്ളി, നല്ലാണിക്കൽ, വട്ടച്ചാൽ തുടങ്ങിയ തീരമേഖലകൾ മന്ത്രി സന്ദർച്ചത്. തീരദേശത്തെ മുഴുവൻ പ്രശ്നങ്ങളും പ്രധാനമന്ത്രി, കേന്ദ്ര ഫിഷറീസ് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാപ്രസിഡന്റ് എം. വി ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി. അശ്വനിദേവ്, പി.കെ വാസുദേവൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.