മാവേലിക്കര: ചെട്ടികുളങ്ങരയിൽ എൻ.എസ്.എസ് കരയോഗ അംഗങ്ങളുടെ നേതൃത്വത്തിൽ കോയിക്കത്തറ ജംഗ്ഷനിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. സംഘടനയുടെ നേതൃത്വത്തിൽ ഇരുന്ന് രാഷ്ട്രീയ നിലാപാട് സ്വീകരിക്കുന്നതിനെതിരായാണ് പ്രതിഷേധമെന്ന് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായർ എന്ന വ്യക്തിക്ക് എതിരെയാണ് നടത്തിയതെന്നും പ്രവർത്തകർ അറിയിച്ചു. 14-ാം നമ്പർ എൻ.എസ്.എസ് കരയോഗ അംഗം അഭിലാഷ്, സുനിൽ കുമാർ, ഉണ്ണിക്കൃഷ്ണപിള്ള,രാധാകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.