മുതുകുളം: പ്രകൃതിക്ഷോഭം നാശംവിതച്ച ആറാട്ടുപുഴ, പുറക്കാട്, പുന്തല പ്രദേശങ്ങളിൽ ആലപ്പുഴയുടെ സൈനിക കൂട്ടായ്‌മയായ സോൾജിയേഴ്‌സ് ഒഫ് ഈസ്റ്റ് വെനീസ് ഉച്ചയൂണ് എത്തിച്ചുനൽകി. വീടുകൾ വെള്ളത്തിലായതിനാൽ മിക്ക കുടുംബങ്ങളും ക്യാമ്പുകളിലാണ്. സന്നദ്ധ സേവകരുടെ സഹായത്തോടെ തുരുത്തുകളിലും സൈനികർ ഭക്ഷണം എത്തിച്ചു നൽകി. കടൽക്ഷോഭത്തിൽ യാത്ര ദുഷ്കരമായ വലിയഴീക്കൽ - ആറാട്ടുപുഴ തീരദേശ റോഡിലെ മണ്ണ് ജെ.സി.ബിയുടെ സഹായത്തോടെ നീക്കം ചെയ്തു. വലിയഴീക്കലെ 120 കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് പഞ്ചായത്ത് മെമ്പറായ രശ്മിക്കും, ആറാട്ടുപുഴ പത്തിശ്ശേരിയിലെ 55 കുടുംബങ്ങൾക്കുള്ള കിറ്റ് പഞ്ചായത്ത് അംഗം മൻസൂറിനും സൈനികർ കൈമാറി.