മാവേലിക്കര: അഡി.ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.പി.വി.സന്തോഷ് കുമാറിന്റെ സഹോദരിയും കണ്ടിയൂർ പോരൂർ വിശ്വശ്രീയിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ സുധ ജി.പിള്ള (53) നിര്യാതയായി. മക്കൾ: വിഷ്ണു ജി.പിള്ള, അപർണ്ണ ഇളയിടം. മരുമക്കൾ: നീതു, കൃഷ്ണനുണ്ണി പിള്ള. പോരൂർ വിശ്വമംഗലം വീട്ടിൽ പി.വിശ്വനാഥൻ നായരുടെയും രാജം വി.നായരുടെയും മകളാണ്. സഞ്ചയനം 22ന് രാവിലെ 10ന്.