ഹരിപ്പാട്: ഹരിപ്പാട് കച്ചേരി ജംഗ്ഷനിലെ എയിസ് മാളിൽ സ്ഥിതിചെയ്യുന്ന മെട്രിക്സ് ടെക്സ്റ്റൈൽസിലെ ഡ്രസിംഗ് റൂമിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പുകയും തീയും കണ്ടതോടെയാണ് സമീപത്തുള്ളവർ വിവരമറിയുന്നത്. ഹരിപ്പാട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഫാനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഡ്രസ്സിങ് റൂമിൽ മാത്രമാണ് തീപടർന്നത്. തുണിത്തരങ്ങൾ നശിച്ചില്ല. നഷ്ടം കണക്കാക്കുന്നു.