ചേർത്തല: തീരദേശ ജനതനേരിടുന്ന ദുരിതം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്റി വി. മുരളീധരൻ പറഞ്ഞു.കടൽക്ഷോഭ ഭീഷണി നേരിടുന്ന കടക്കരപ്പള്ളി ഒറ്റമശേരി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കടലേറ്റത്തിൽ തകർന്ന വീടുകളും മന്ത്റി സന്ദർശിച്ചു. ഒറ്റമശേരി സെന്റ്‌ജോസഫ്‌സ് ചർച്ച് വികാരി ഫാ. രാജു കളത്തിലുമായും ചർച്ച നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ഡി. അശ്വിനീദേവ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, വെള്ളിയാകുളം പരമേശ്വരൻ, സാനു സുധീന്ദ്രൻ, എം.എസ്.ഗോപാലകൃഷ്ണൻ, എസ്. പത്മകുമാർ, അഡ്വ.പി.എസ്.ജ്യോതിസ്, ടി. സജീവ്‌ലാൽ, അരുൺ കെ. പണിക്കർ, വിയാസിങ് സാമുവൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.