photo
ഡി.വൈ.എഫ്.ഐ ചേർത്തല ശിൽപ്പി യൂണിറ്റിന്റെയും ബ്രാഞ്ച് കമ്മിറ്റികളുടെയും സഹകരണത്തോടെ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം സി.പി.എം ഏരിയ സെക്രട്ടറി കെ. രാജപ്പൻനായർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ശിൽപ്പി യൂണിറ്റിന്റെയും ബ്രാഞ്ച് കമ്മിറ്റികളുടെയും സഹകരണത്തോടെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജപ്പൻനായർ വിതരണോദ്ഘാടനം നിർവഹിച്ചു.ഏരിയ കമ്മിറ്റി അംഗം പി.ഷാജിമോഹൻ,എൽ.സി സെക്രട്ടറി പി.എസ്. പുഷ്പരാജ്,കൗൺസിലർ സൽജി,മേഖല പ്രസിഡന്റ് എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.