photo
സൗജന്യ സാമൂഹ ഭക്ഷണശാല തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:മരുത്താർവട്ടത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ 'കരുതൽ മരുത്തോർവട്ടം പദ്ധതി ' പ്രകാരമുള്ള സൗജന്യ സാമൂഹ്യ ഭക്ഷണശാലയ്ക്ക് തുടക്കമായി. മരുത്തോർവട്ടത്തെ മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം തുടങ്ങിയതെങ്കിലും ആവശ്യമുള്ള എല്ലാ വീടുകളിലും ഭക്ഷണം ലഭ്യമാക്കുമെന്ന് സേവാഭാരാതി കോ-ഓർഡിനേ​റ്റർ പ്രശാന്ത് പറഞ്ഞു. ഭക്ഷണശാലയിൽ നേരിട്ടേത്തിയും നിരവധി പേർ ഭക്ഷണം വാങ്ങുന്നുണ്ട്. കൊവിഡ് ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും അഗതി ആശ്രയ കുടുംബങ്ങൾക്കും ഫോണിലുടെയും നേരിട്ടും ആവശ്യപ്പെടുന്നവർക്കുമാണ് വീട്ടുമു​റ്റത്ത് ഭക്ഷണ വണ്ടി എത്തുന്നത്. ഭക്ഷണശാലയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് നിർവ്വഹിച്ചു. അഭിലാഷ് മരുത്തോർവട്ടം അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിർമ്മാതാവ് വി.വി.ബാബു ആദ്യ ഭക്ഷ്യ വണ്ടി ഫ്ളാഗ് ഒഫ് ചെയ്തു. വെള്ളിയാകുളം പരമേശ്വരൻ, സജീവ് ലാൽ,ജെ.പി. വിനോദ്, അനു, ശശി,മുരുകേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സാനു സുധീന്ദ്രൻ , ഗിരിഷ്, ഷാജി എന്നിവർ സംസാരിച്ചു. പ്രശാന്ത് സ്വാഗതവും ഹരി നന്ദിയും പറഞ്ഞു.