മാവേലിക്കര: ബഹറിൻ മാവേലിക്കര മലയാളി അസോസിയേഷൻ കൈമാറിയ പൾസ് ഓക്സിമീറ്ററുകൾ നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാർ മാവേലിക്കര നഗരസഭയ്ക്ക് നൽകി. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഏറ്റുവാങ്ങി. മാവേലിക്കര ഐ.സി.സി.ഐ ബാങ്കും നഗരസഭയ്ക്ക് പൾസ് ഓക്സി മീറ്റർ നൽകി. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, മുൻസിപ്പൽ സെക്രട്ടറി എ.എം. മുംതാസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.