a
സിനുമോൻ

മാവേലിക്കര: അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഇരച്ചെത്തിയ കാൻസറിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിഷമിക്കുകയാണ് ചെട്ടികുളങ്ങര കണ്ണമംഗലം വടക്കും മുറിയിൽ കാരുവേലിൽ കോളനിയിൽ സിനുമോനും (48) കുടുംബവും.

സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്ന സിനുമോൻ വലതു കൈയിലെ വേദനയ്ക്ക് ഒരുവർഷത്തോളമായി ചികിത്സയിലായിരുന്നു. അവസാന നിമിഷമാണ് തോളിൽ കാൻസർ ആണന്ന് അറിയുന്നത്. തുടർന്ന് ആർ.സി.സിയിൽ ചികിത്സ തേടുകയും നാല് മാസം മുമ്പ് വലതു കൈ തോളോട് ചേർത്ത് മുറിച്ചുമാറ്റുകയും ചെയ്തു. ഇതിനോടകം തന്നെ ചികിത്സയ്ക്കായി ഭാരിച്ചതുക ചെലവായി. ഭാര്യ ഉഷയും ഏക മകനും ആറാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകും അടുങ്ങുന്നതാണ് കുടുംബം. നിലവിൽ മാസം രണ്ട് തവണ തിരുവനന്തപുരം ആർ.സി.സിയിൽ കീമോ ചെയ്യാനായി പോകണം. യാത്രയ്ക്കുള്ള ചെലവുപോലും കണ്ടെത്താനാവാത്ത അവസ്ഥയാണ്. വാർഡ് ജാഗ്രതാ സമിതിയുടേയും നാട്ടിലെ സുമനസുകളുടെയും സഹായത്തിലാണ് സിനുവിന്റെ ഇതുവരെയുള്ള ചികിത്സ മുന്നോട്ടു പോയത്. സഹായം പ്രതീക്ഷിച്ച് ഫെഡറൽ ബാങ്ക് ചെട്ടികുളങ്ങര ശാഖയിൽ സിനുമോന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ-18630100067523, ഐ.എഫ്.എസ്.സി-FDRL0001863.