മാവേലിക്കര: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാവേലിക്കര പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ആദ്യ ഗഡുവായി 3,44,392 രൂപ നൽകി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാറിന് ചെക്ക് കൈമാറി. 3 ലക്ഷം രൂപ ബാങ്കിന്റെ വിഹിതവും 44,392 രൂപ ജീവനക്കാരുടെ വിഹിതവുമാണ്. ബാങ്ക് സെക്രട്ടറി എൻ.എസ്. ശരത്, ജീവനക്കാരായ എസ്.ജ്യോതികുമാർ, ഉണ്ണി, ഗീത എന്നിവർ പങ്കെടുത്തു.