വള്ളികുന്നം: വള്ളികുന്നം ഗ്രമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം അമൃത എച്ച്.എച്ച് എസിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറ്റർ ഉദ്ഘാടനം നിയുക്ത എം.എൽ.എ എം.എസ്. അരുൺ കുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡന്റ് ഇന്ദു കൃഷ്ണൻ, ജനപ്രതിനിധികളായ നികേഷ് തമ്പി, എസ്. രാജേഷ്, വിജയൻ, ജെ. രവീന്ദ്രനാഥ്, മിനി പ്രഭാകരൻ, രാജലക്ഷ്മി, എൻ. മോഹൻ കുമാർ, ത്രിദീപ് കുമാർ,രോഹിണി, രാജി, ഉഷ പുഷ്കരൻ, ഹെൽത്ത് ഇൻസ്പെക്ടർ മണിലാൽ, ഗ്രാമപഞ്ചായത്ത് സെകട്ടറി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. റിഷാദ് സാരിച്ചു.