ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ്.എൻ കവലയിലെ കയർ ഫാക്ടറി ഉടമ പുരുഷൻ ചിറയിൽ 50,000 രൂപ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എൻ.ടി റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നസീമ, എം.ചന്ദ്ര, സി.ഡി. വിശ്വനാഥൻ, വാർഡ് അംഗം ടി.സതീശ് എന്നിവർ പങ്കെടുത്തു.