tv-r
തുറവൂർ വളമംഗലം എസ് .സി.എസ്.എച്ച്.എസ്.എസ്. ലെ ജീവനക്കാർ തുറവൂർ സൗത്ത് പി.എച്ച്‌.സി.യിലേയ്ക്ക് സംഭാവനയായി നൽകിയ പൾസ് ഓക്സീമീറ്ററുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.വി. ആഷയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത് മോനായി ഏറ്റുവാങ്ങുന്നു.

തുറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളമംഗലം എസ് .സി.എസ്.എച്ച്.എസ്.എസ്. ലെ ജീവനക്കാർ തുറവൂർ സൗത്ത് പി.എച്ച്‌.സി.യിലേക്ക് പൾസ് ഓക്സീമീറ്ററുകൾ കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.വി. ആഷയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത് മോനായി ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത സോമൻ, സ്കൂൾ മാനേജർ എസ്.വിഷ്ണു ,പി.ടി.എ. പ്രസിഡൻ്റ് കെ.ജി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.