മാവേലിക്കര: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും വാക്സിൻ ലഭ്യമാകാത്തത് ജനങ്ങളിൽ ഭീതിയുളവാക്കുന്നതായി യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ് പറഞ്ഞു. ആദ്യ ഡോസ് എടുക്കാത്തവരും രണ്ടാം ഡോസ് എടുക്കാൻ കാത്തിരിക്കുന്നവരും വാക്സിനേഷൻ വൈകുന്നതിനാൽ മാനസ്സിക സമ്മർദ്ദം അനുഭവിക്കുകയാണ്. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും പൂർണ്ണ ചുമതല നൽകി കൂടുതൽ വാക്സിനേഷൻ ക്രമീകരണം ഉണ്ടാകണമെന്ന് കളക്ടർക്ക് നൽകിയ ഇ-മെയിലിൽ സന്ദേശത്തിൽ അനി വർഗീസ് ആവശ്യപ്പെട്ടു.