anilkumar
അനിൽകുമാർ ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാനിറങ്ങുന്നു

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞിറങ്ങിയ, ഇരു കാലുകളുമില്ലാത്ത ചെങ്ങന്നൂർ സ്വദേശി അനിൽകുമാറിന് [50] വീട്ടിലെത്താൻ സഹായമേകിയത് ജീവകാരുണ്യ പ്രവർത്തകനായ നവാസ് കോയ. പത്താം വാർഡിൽ ചികിത്സയിലായിരുന്ന അനിൽകുമാറിനെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്. ഒപ്പം ആരുമില്ലാതിരുന്ന ഇദ്ദേഹത്തിന് വീടുപിടിക്കാൻ യാതൊരു മാർഗ്ഗവുമില്ലെന്ന വിവരം അറിഞ്ഞപ്പോഴാണ് നവാസ് കോയ ഓട്ടോറിക്ഷ ഏർപ്പാടാക്കിയത്. ആശുപത്രിയിലെ ഡാറ്റ എൻട്രി ജീവനക്കാരനായ എസ്. ആസിഫ്, നഴ്സിംഗ് അസിസ്റ്റന്റ് ഷാജഹാൻ എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.