പൂച്ചാക്കൽ: കൊവിഡിനെ പ്രതിരോധിക്കാനും രോഗബാധിതരെ സഹായിക്കാനും കെ.പി.അരുൺകുമാറിൻറ്റെ നേതൃത്വത്തിൽ തൈക്കാട്ടുശേരി പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് രംഗത്ത്. കൊവിഡ് ബാധിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നു നേരം ഭക്ഷണം, മരുന്ന്, സഞ്ചരിക്കുവാനുള്ള വാഹനം തുടങ്ങിയവയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
കൊവിഡ് നെഗറ്റീവായവരുടെ വീടും പരിസരവും അണുവിമുക്തമാക്കും. കൊവിഡാനന്തര സഹായവും ചെയ്യുന്നുണ്ട്. ഇതുവരെ 27 വീടുകളും, റേഷൻ കടകൾ, ബാങ്കുകൾ, അങ്കണവാടികൾ എന്നിവയും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് അരുൺ കുമാർ പറഞ്ഞു. സേവനങ്ങളുടെ ഏകീകരണത്തിനായി യൂത്ത് കോൺഗ്രസ് കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 9847090054 എന്ന നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. അതുൽ, വിപിൻ കുര്യാക്കോസ്, ജോസഫ് ടിജിൻ, അരുൺ മാധവപ്പള്ളി, ജോൺ ജോസഫ്, കൈലാസൻ ഉൾപ്പെടെ മുപ്പതോളം പേരാണ് സേവന രംഗത്തുള്ളത്.