തുറവൂർ: അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസിഡന്റ് ദിലീപ്കണ്ണാടൻ ഉദ്ഘാടനം ചെയ്തു. അസീസ് പായിക്കാട്,എസ്. ചന്ദ്രമോഹനൻ,ജോയി കൈതക്കാട്, പി.ശശിധരൻ, എം.വി.ആൻറപ്പൻ, ജയിംസ് എന്നിവർ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ.ജയപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി. സി അംഗം പി.കെ.നസീർ, ശ്രീനി ജി.കോതകുളങ്ങര,കെ.ഡി. അജിമോൻ, എസ്.സഹീർ,എ.ആർ.ഷാജി, സജീർ പട്ടണക്കാട്,കെ.എസ്. ജയനാഥ് എന്നിവർ സംസാരിച്ചു.