ചേർത്തല: രാജീവ് ഗാന്ധിയുടെ 30-ാ മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്, വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണം കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എ.കെ. ഷെരീഫ്, ജെയിംസ് തുരുത്തേൽ, ബേബി വള്ളപ്പുരക്കൽ എന്നിവർ സംസാരിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബൂത്തുകമ്മിറ്റികളുടെയും നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.