ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകർക്ക് നെല്ലിന്റെ വില അടിയന്തരമായി നൽകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മി​റ്റി ആവശൃപ്പെട്ടു. പുഞ്ചക്കൃഷിയുടെ നെല്ല് കൊടുത്ത് ഒന്നര മാസം കഴിഞ്ഞിട്ടും വില ലഭൃമായിട്ടില്ല. മുൻകാലങ്ങളിൽ രണ്ടാഴ്ചയ്ക്കുളളിൽ വില കിട്ടിയിരുന്നതാണ്. കൊവിഡും വെള്ളപ്പൊക്കവും മൂലം കർഷകർ അനുഭവിക്കുന്ന ദുരിതം മനസിലാക്കി അടിയന്തര നടപടി കൈക്കൊളളണമെന്നും യോഗം ആവശ്യപ്പെട്ടു.