തുറവൂർ:കൊവിഡ് വ്യാപനംമൂലം ദുരിതമനുഭവിക്കുന്ന തുറവൂർ പഞ്ചായത്തിലെ 2,14,15 വാർഡുകളിലെ കുടുംബങ്ങൾക്ക് മനക്കോടം കനിവ് കൂട്ടായ്മ സാമ്പത്തിക സഹായം നൽകി.വാർഡ് അംഗങ്ങളായ കെ.ജി.സരുൺ,മഞ്ജു രാമനാഥൻ, ദിനേശൻ എന്നിവർ ചേർന്ന് കുടുംബങ്ങൾക്ക് തുക കൈമാറി. മൂന്ന് വാർഡുകളിലായി 17,000 രൂപ വിതരണംം ചെയ്തു. കനിവ് ഭാരവാഹികളായ പീറ്റർ, ജിമ്മി, ഗോപകുമാർ, സലിം എന്നിവർ നേതൃത്വം നൽകി.