ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ ഹരിപ്പാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുവാറ്റ ഗ്രാമപഞ്ചായത്തിന് പി.പി.ഇ കിറ്റുകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് രുഗ്മിണി രാജു കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷിന് പി.പി.ഇ കിറ്റുകൾ കൈമാറി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി. അനിൽകുമാർ, ആർ.സുശീലാദേവി തുടങ്ങിയവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ ബി.ബിനു, എ.എസ്.മനോജ് , എസ്.ഗുലാം, യു.കെ റോണി എന്നിവർ പങ്കെടുത്തു.