കായംകുളം: കുറ്റിത്തെരുവ് എച്ച്.എച്ച്.വൈ.എസ്.എം യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും സി.പി.ഐ നേതാവും കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ടൗൺ ബ്ലോക്ക് രക്ഷാധികാരിയുമായിരുന്ന മുരുക്കുംമൂട് വാളക്കോട്ടു കിഴക്കതിൽ ആർ.രാജപ്പൻചെട്ടിയാർ (92) നിര്യാതനായി. ഭാര്യ:രാജലക്ഷ്മി.
മക്കൾ: ലീല, ഉഷ, പരേതരായ രാധാകൃഷ്ണൻ, കവിയും മാദ്ധ്യമ പ്രവർത്തകനുമായ സുരേഷ് ചേരാവള്ളി. മരുമക്കൾ: ലത, ബാബു കോയിപ്പുറത്ത്, ഷൺമുഖൻ (റിട്ട. എസ്.ഐ)