ആലപ്പുഴ: തിരുവമ്പാടി ഹൈസ്കൂളിൽ 5 മുതൽ 10 വരെ ക്ളാസുകളിലേക്ക് പ്രവേശനത്തിന് വാട്സാപ്പ് വഴി രജിസ്റ്റർ ചെയ്യാം. കുട്ടിയുടേയും രക്ഷാകർത്താവിന്റെയും പേര്, മേൽവിലാസം, അഡ്മിഷൻ ആവശ്യമുള്ള ക്ളാസ്, പഠനമാദ്ധ്യമം (ഇംഗ്ളീഷ്/മലയാളം), ജനനത്തീയതി എന്നിവ വ്യക്തമാക്കണം. കുട്ടിയുടെ ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയും വേണം. ഫോൺ: 9447566215, 9947890010, 9400736358, 9605147331