rajiv-gandhi
രാജീവ് ഗാന്ധിയുടെ 30-ാ മത് രക്തസാക്ഷി ദിനത്തിൽ കോൺഗസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാമത് രക്തസാക്ഷിത്വ ദിനം നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആചരിച്ചു.

ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം.കോശി ഉദ്ഘാടനം ചെയ്തു.

ജി. ഹരിപ്രകാശ് അദ്ധൃക്ഷത വഹിച്ചു. കെ.കെ.ഷാജു, എസ്.സാദിഖ്, ഷാ പാറയിൽ, നസീർ സിദാൻ,പി എം.രവി, അബ്ദുൾജബ്ബാർ,ഫയാസ്, അഡ്വ.മുത്താരരാജ്, ജയകുമാർ,ഹംസ, എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നൂറനാട് നടുവിലേമുറി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.