ചേർത്തല: കച്ചവടം നടക്കാതെ ബുദ്ധിമുട്ടിലായ കർഷകനിൽ നിന്ന് 100 കിലോ വെള്ളരി വാങ്ങി പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാർക്ക് നൽകിക്കൊണ്ട് മാരാരിക്കുളം സ്വദേശി ആസാദ് അമർ ബെൻദീർ തന്റെ 17-ാം പിറന്നാൾ ദിനം വേറിട്ടതാക്കി.
അർത്തുങ്കൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആസാദ് അമർ. കൊവിഡിനെ തുടർന്ന് വിപണനം പ്രതിസന്ധിയിലായ കഞ്ഞിക്കുഴിയിലെ കർഷകൻ ശുഭകേശനിൽ നിന്ന് പണംകൊടുത്ത് വെള്ളരി വാങ്ങി മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് നൽകിയത്. ഇതോടൊപ്പം സാനിട്ടൈസറും മാസ്‌കുകളും നൽകി. മാരാരിക്കുളം പൊലീസ് ഇൻസ്‌പെക്ടർ എസ്.രജേഷ്,കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,പ്രിൻസിപ്പൽ എസ്.ഐ ഷാജു,എസ്.ഐമാരായ സി.ശ്യാമളൻ,രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.