ചേർത്തല: രാജ്യത്തെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ പരിസ്ഥിതി സംരക്ഷണ ദൗത്യസേന സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.മന്മഥൻ വയലാർ, വൈസ് പ്രസിഡന്റുമാരായ വിനോദ് മായിത്തറ, ഷാജി മുഹമ്മദ് കോട്ടയം, ശാലീന രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.