photo
വിശപ്പ് രഹിത ചേർത്തലയുടെ കലവറയിലേക്ക് ഡി.വൈ.എഫ്.ഐ. ടൗൺ ഈസ്​റ്റ് മേഖല കമ്മിറ്റി സമാഹരിച്ച വിഭവങ്ങൾ സാന്ത്വനം പ്രസിഡന്റും സി.പി.എം ഏരിയാ സെക്രട്ടറിയുമായ കെ.രാജപ്പൻ നായർ ഏ​റ്റുവാങ്ങുന്നു

ചേർത്തല: ഡി.വൈ.എഫ്.ഐ ടൗൺ ഈസ്​റ്റ് മേഖലയിലെ യൂണി​റ്റുകളിൽ നിന്നു സമാഹരിച്ച നാളികേരം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, ചോറ് പൊതിയുന്നതിനുള്ള പത്രം എന്നിവ വിശപ്പ് രഹിത ചേർത്തലയുടെ കലവറയിലേക്ക് കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മി​റ്റി അംഗം സി.ശ്യാംകുമാർ ഫ്ലാഗ് ഒഫ് ചെയ്തു. സാന്ത്വനം പ്രസിഡന്റും സി.പി.എം എരിയാ സെക്രട്ടറിയുമായ കെ.രാജപ്പൻ നായർ സാന്ത്വനത്തിൽ വച്ച് ഇവ ഏ​റ്റുവാങ്ങി. മുൻസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, കെ.പി. പ്രതാപൻ,സൽമ സുനിൽ, മേഖലാ സെക്രട്ടറി എസ്.സുമേഷ്, വൈഭവ് ചാക്കോ,വിമൽ മോഹൻ എന്നിവർ പങ്കെടുത്തു. ചേർത്തല നഗരത്തിലെയും 5 പഞ്ചായത്തുകളിലേയും കിടപ്പു രോഗികൾക്കും ഭക്ഷണം ലഭിക്കാത്ത നിർദ്ധനരായ 350 ഓളം പേർക്കും ദിവസേന വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നതാണ് പദ്ധതി. മൂന്നര വർ

ഷം മുമ്പാണ് ആരംഭിച്ചത്.