മാവേലിക്കര: ബി.ജെ.പി തെക്കേക്കര പഞ്ചായത്ത് പല്ലാരിമംഗലം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, കൊവിഡ് വ്യാപനം രൂക്ഷമായ പല്ലാരിമംഗലം വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. തെക്കേക്കര വടക്ക് ഏരിയാ കമ്മറ്റി പ്രസിഡന്റ് അഭിലാഷ് വിജയനും വാർഡ് മെമ്പർ രമണി ഉണ്ണിക്കൃഷ്ണനും ചേർന്ന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഗിരിഷ് ജനാർദ്ദനൻ കിറ്റ് വിതരണത്തിനുള്ള വാഹനം ഫ്ലാഗ് ഒഫ് ചെയ്തു. ബി.ജെ.പി തെക്കൻ മേഖല ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, വൈസ് പ്രസിഡൻറ് ബിജു പല്ലാരിമംഗലം, തെക്കേക്കര പഞ്ചായത്ത് അംഗം ജയരാജ് വരേണിക്കൽ, ബൂത്ത് പ്രസിഡന്റ് ചിത്രേശ കുറുപ്പ്, ആർ.എസ്.എസ് മുള്ളിക്കുളങ്ങര ശാഖാ മുഖ്യശിക്ഷക് മേഹുൽ, സേവാഭാരതി പ്രവർത്തകരായ അഭിലാഷ്, സിജു, നന്ദു എന്നിവർ നേതൃത്വം നൽകി.