മുതുകുളം: കടലാക്രമണം മൂലം ദുരിതം നേരിടുന്ന ആറാട്ടുപുഴയിലെ തീരവാസികൾക്ക് സഹായഹസ്തവുമായി ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ളിയു) പ്രവർത്തകകർ രംഗത്ത്. ആറാട്ടുപുഴ പത്തിശേരിൽ ഷറഫുൽ ഇസ്ലാം മസ്ജിദ് കേന്ദ്രീകരിച്ച് കരുണ ചെയ്യാൻ കൈകോർക്കാം എന്ന പേരിൽ നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് പ്രവർത്തകർ എത്തിയത്. അരി, പലവ്യഞ്ജനങ്ങൾ, മരച്ചീനി, പഴവർഗങ്ങൾ, കുടിവെള്ളം എന്നിവ ദുരിതബാധിതർക്ക് കൈമാറി. ജീല്ലാ ലീഡർ കെ.എം.റഷീദ് നീർക്കുന്നം മസ്ജിദ് പ്രസിഡൻ്റ് മുഹമ്മദ് ഷാഫി മീനത്തേരി, സെക്രട്ടറി റഫീക്ക് പീടികയിൽ എന്നിവർക്ക് കൈമാറി. ഐ.ആർ.ഡബ്ളിയു ഗ്രൂപ്പ് ലീഡർ താജുദ്ദീൻ കരൂർ, പി.ആർ.സെക്രട്ടറി വാഹിദ് കളീക്കൽ, സെക്രട്ടറി ഫൈസൽ നീർക്കുന്നം, താജുദ്ദീൻ കരൂർ, സമീർ കായംകുളം, ഇക്ബാൽ ചേന്നാത്ത്, ഷറഫുൽ ഇസ് ലാം സംഘം വൈസ് പ്രസിഡൻ്റ് വൈ.അബ്ദുൽ കരീം, ട്രഷറർ നവാസ് നേരേശേരിൽ എന്നിവർ പങ്കെടുത്തു.