മാവേലിക്കര: നഗരസഭയിൽ കൊവിഡ് രൂക്ഷമായ അഞ്ച് വാർഡുകളിൽ നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു. നഗരസഭ വാർഡ് 11ൽ വെള്ളൂർ കുളത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ടുള്ള വഴി മുതൽ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഇടയിൽകൂടി പടിഞ്ഞാറോട്ടുള്ള വഴി വരെയുള്ള ഭാഗം നിയന്ത്രിത മേഖലയാണ്. വാർഡ് 16ൽ പുല്ലമ്പ്ലാവ് ഉണ്ണിപ്പാലം കിഴക്കോട്ടുള്ള റോഡ് മുതൽ ഗുരുമന്ദിരം ഐ.ടി.സി വരെയും വാർഡ് 13ൽ കൊമ്പശ്ശേരി വീടിന്റെ തെക്ക് ഭാഗം മുതൽ ഉമ്പർനാട് ഐ.ടി.സിയുടെ പടിഞ്ഞാറ് ഗുരുമന്ദിരം വരെയും വാർഡ് 27ൽ കണ്ടിയൂർ ചന്തമുക്ക് മുതൽ വടക്കോട്ടും കുറ്റിയിൽ വടക്കേതിൽ ഭാഗം വരെയും വാർഡ് 7ൽ കണ്ണങ്കര ഭാഗവും നിയന്ത്രിത മേഖലയാണ്.