p-prasad
മന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്നലെ പാലമേലെ വീട്ടിലെത്തിയ കൃഷിമന്ത്രി പി. പ്രസാദിനെ സി.പി.ഐ ജില്ലാ എക്ലിക്യുട്ടീവ് അംഗം കെ.ചന്ദ്രനുണ്ണിത്താൻ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു

ചാരുംമൂട്: കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഇന്നലെ രാവിലെ, ജന്മനാടായ നൂറനാട് പാലമേലെ വീട്ടിലെത്തി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വീട്ടിലെത്തുകയായിരുന്നു. പ്രദേശവാസി കൂടിയായ സി.പി.ഐ ജില്ലാ എക്ലിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ചന്ദ്രനുണ്ണിത്താൻ മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, മണ്ഡലം കമ്മിറ്റിയംഗം ബാലനുണ്ണിത്താൻ തുടങ്ങിയവരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.