മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ പരിധിയിൽ കൊവിഡ് ബാധിതരായ ഇരുന്നൂറോളം കുടുംബങ്ങൾക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകിയ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 25 ശാഖകളുടെ പരിധിയിലുള്ള ആയിരത്തോളം പേർക്കാണ് സഹായമെത്തിച്ചത്.
ഇന്നലെ രാവിലെ 10ന് ബുധനൂർ 66-ാം നമ്പർ ശാഖായോഗം സെക്രട്ടറി സത്യാനന്ദപ്പണിക്കർക്ക് യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ വിശദീകരണ പ്രസംഗം നടത്തി. വിവിധ ശാഖായോഗങ്ങളിൽ നടന്ന വിതരണ പരിപാടികൾക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരിലാൽ ഉളുന്തി, ഹരി പാലമൂട്ടിൽ, പോഷക സംഘടന നേതാക്കളായ പുഷ്പ ശശികുമാർ, അനു കുമാർ, അരുൺ അച്ചു, കെ.വി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പടെയുള്ള കൊവിഡ് ബാധിതരുടെ വീടുകളിൽ സഹായമെത്തിച്ചു.